Monday, May 20, 2024
spot_img

ഫോര്‍ട്ട്കൊച്ചിയില്‍ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു;
നിർത്താതെ യുവാക്കള്‍ക്കായി വ്യാപക തിരച്ചില്‍

കൊച്ചി : ഫോർട്ട് കൊച്ചി പള്ളത്തുരാമന്‍ പാര്‍ക്കിന് സമീപം ഇന്നലെ രാത്രി പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ ബൈക്കിനു കൈകാണിച്ച എസ്ഐയെ യാത്രക്കാരായ യുവാക്കള്‍ ഇടിച്ചു തെറിപ്പിച്ചു.സംഭവത്തിൽ ഫോർട്ട് കൊച്ചി എസ്ഐ സന്തോഷ് മേനോന് പരിക്കേറ്റു.

ഹെല്‍മറ്റ് ധരിക്കാതെ മട്ടാഞ്ചേരി ഭാഗത്തു നിന്നെത്തിയ യുവാക്കളുടെ ബൈക്കിനു കൈകാണിച്ച എസ്ഐയെ ഇടിച്ചിട്ടശേഷം സംഘം നിർത്താതെ കടന്നു കളഞ്ഞു. റോഡില്‍ തെറിച്ചുവീണാണ് എസ്ഐ ക്ക് പരിക്കേറ്റത്. വൈദ്യ പരിശോധനയിൽ എസ്ഐയുടെ കൈയ്ക്കു പൊട്ടലുണ്ട് എന്ന് കണ്ടെത്തി. ദൃശ്യങ്ങള്‍ ബൈക്ക് യാത്രികരെ പിടികൂടാനുള്ള ശ്രമങ്ങൾ പൊലീസ് ഊർജ്ജിതമാക്കി.

Related Articles

Latest Articles