Saturday, April 27, 2024
spot_img

കോവളത്ത് സൂപ്പർ ബൈക്കുപയോഗിച്ചുള്ള റേസിങ് ;
വീട്ടമ്മയ്ക്ക് പിന്നാലെ അപകടത്തിൽ പരിക്കേറ്റ യുവാവും മരിച്ചു

തിരുവനന്തപുരം : കോവളത്ത് സൂപ്പർ ബൈക്ക് ഉപയോഗിച്ചുള്ള റേസിങ്ങിനിടെ വീട്ടമ്മയെ ഇടിച്ചു തെറിപ്പിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരനും മരണത്തിനു കീഴടങ്ങി. പൊട്ടക്കുഴി സ്വദേശി അരവിന്ദ് (25) ആണ് മരിച്ചത്. തിരുവല്ലം-കോവളം ബൈപ്പാസില്‍ ഇന്ന് രാവിലെ ആയിരുന്നു അപകടം.

വഴിയാത്രക്കാരിയായ സ്ത്രീ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. വാഴമുട്ടം പനത്തുറ തുരുത്തിയിൽ കോളനിയിൽ സന്ധ്യ (54) ആണ് അപകടത്തിൽ മരിച്ചത്. റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച സന്ധ്യയെ റേസിങ്ങിനിടെ പാഞ്ഞെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു

അതെ സമയം അപകടം റേസിങ്ങിനിടെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. അപകടത്തെക്കുറിച്ച് മോട്ടര്‍ വാഹന വകുപ്പ് പ്രത്യേകം അന്വേഷിക്കും. കഴിഞ്ഞ ഒരു വര്‍ഷമായി മേഖലയില്‍ റേസിങ് നടക്കാറില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ സ്ഥലത്ത് സ്ഥിരം റേസിങ് നടക്കുന്നുണ്ട് എന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.

Related Articles

Latest Articles