Monday, January 12, 2026

ബൈക്ക് റേസിങ് ഇനി നിയന്ത്രിക്കപ്പെടും !!
പൊലീസിനോടും സംസ്ഥാന ഗതാഗത കമ്മിഷണറോടും റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം : റേസിങ് ബൈക്കുകൾ തിരക്കേറിയ റോഡുകളിൽ അമിത വേഗത്തിൽ ചീറിപായുന്നത് നിയന്ത്രിക്കുന്നതിനായി സ്വീകരിക്കാവുന്ന നടപടികളെ കുറിച്ച് വിശദമായി അന്വേഷിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറും സംസ്ഥാന ഗതാഗത കമ്മിഷണറും നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചു.

കഴിഞ്ഞ ദിവസം കോവളം വാഴമുട്ടത്ത് 12 ലക്ഷത്തിന്റെ സ്പോർട്സ് ബൈക്ക് ഇടിച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാൽനടയാത്രക്കാരിയും ബൈക്ക് ഓടിച്ചിരുന്ന യുവാവും ദാരുണമായി മരിച്ചിരുന്നു. സംഭവത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസ് ഫെബ്രുവരി 28 ന് പരിഗണിക്കും.

Related Articles

Latest Articles