Wednesday, April 24, 2024
spot_img

ഒടുവിൽ ഇന്ത്യയിലും പറന്നിറങ്ങി കരിങ്കഴുകൻ!!
ഇന്ത്യയിൽ വിരുന്നെത്തിയത് ഏറ്റവും വലിപ്പമേറിയ കഴുക വർഗ്ഗം

ചണ്ഡീ​ഗഢ് : ഹരിയാനയിൽ ഏഷ്യയിൽ അത്യപൂർവ്വമായ കരിങ്കഴുകനെ(Black Vulture) കണ്ടെത്തി. ഗുരുഗ്രാമിലെ ചന്തൂ തണ്ണീര്‍ത്തടത്തിലാണ് കരിങ്കഴുകനെ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കന്‍ ബ്ലാക്ക് വള്‍ച്ചര്‍ എന്നുറിയപ്പെടുന്ന ഇവയെ ഏഷ്യ,യൂറോപ്പ് വൻകരകളിൽ കാണാറില്ല. കഴുകന്‍മാരുടെ കൂട്ടത്തിലെ ഏറ്റവും വലിയ ഇനം കൂടിയാണ് കരിങ്കഴുകന്‍മാര്‍. വടക്കുകിഴക്കന്‍ അമേരിക്കയിൽ മുതൽ പെറുവില്‍ വരെ ഇവ വിഹരിക്കുന്നുണ്ട്.

വന്യജീവി കടത്ത് സംഘത്തില്‍ നിന്നും രക്ഷപ്പെട്ടാകാം കരിങ്കഴുകൻ പ്രദേശത്ത് എത്തിയതെന്നാണ് വിദ്ഗധരുടെ നി​ഗമനം. കഴിഞ്ഞ വര്‍ഷം നേപ്പാളില്‍ കരിങ്കഴുകന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

2017-ലെ ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ട് കരിങ്കഴുകന്‍ അവശ നിലയിൽ നാഗര്‍കോവിലിലെ ആശാരിപ്പള്ളത്ത് എത്തിയിരുന്നു. തുടർന്ന് അഞ്ചുവര്‍ഷക്കാലം തമിഴ്നാട് വനപാലകരുടെ സംരക്ഷണത്തിൽ കഴിഞ്ഞ ‘ ഓഖി’ എന്ന കഴുകനെ രാജസ്ഥാനിലെ ജോധ്പുരിൽ മോചിപ്പിക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles