Monday, December 22, 2025

വിമാനം പുറപ്പെടാൻ രണ്ട് മണിക്കൂർ വൈകി; യാത്രക്കാരും സ്‌പൈസ് ജെറ്റ് ജീവനക്കാരും തമ്മിൽ വാക്കേറ്റം

ദില്ലി : സ്‌പൈസ് ജെറ്റ് വിമാനം പുറപ്പെടാൻ വൈകിയതിനെ തുടർന്ന് യാത്രക്കാരും ജീവനക്കാരും തമ്മിൽ വാക്കേറ്റം. ഡൽഹി-പട്‌ന (8721) വിമാനത്തിലാണ് പ്രശ്‌നമുണ്ടായത്.പട്‌നയിലേക്ക് പോകേണ്ടിയിരുന്ന വിമാനം രണ്ട് മണിക്കൂറിലധികമാണ് വൈകിയത്.

രാവിലെ 7.20 ന് പുറപ്പെടേണ്ട വിമാനം 10.10 ഓടെയാണ് യാത്ര പുറപ്പെട്ടതെന്ന് ഒരു യാത്രക്കാരൻ വാർത്താ ഏജൻസികളോട് പറഞ്ഞു. പുറപ്പെടാൻ വൈകിയതിനെച്ചൊല്ലി യാത്രക്കാർ പ്രകോപിതരാവുകയും വിമാനത്താവളത്തിലെ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു.മോശം കാലാവസ്ഥ മൂലം വൈകുന്നു എന്നാണ് എയർലൈൻ ജീവനക്കാർ ആദ്യം പറഞ്ഞത്. പിന്നീട് സാങ്കേതിക തകരാറുകളാണ് ഇതിന് കാരണമെന്ന് അറിയിച്ചതായും യാത്രക്കാരൻ വ്യക്തമാക്കി.

Related Articles

Latest Articles