Tuesday, November 3, 2026

റോഡരികിൽ വാഹനം പാർക്ക്‌ ചെയ്തതുമായി ബന്ധപ്പെട്ട് തർക്കം;മുക്കം എംഇഎസ് കോളേജില്‍ വൻ
സംഘര്‍ഷം,വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു

കോഴിക്കോട്: മുക്കം എംഇഎസ് കോളേജില്‍ വൻ സംഘര്‍ഷം. വിദ്യാര്‍ത്ഥികളും പുറത്തുനിന്നെത്തിയ ആളുകളും തമ്മിലാണ് സംഘർഷമുണ്ടായത്.ഒരു വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു.ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഇയാസിനാണ് വെട്ടേറ്റത്.10 വിദ്യാർത്ഥികൾക്ക് പരിക്കുണ്ട്.

റോഡരികിൽ വിദ്യാർത്ഥികളുടെ വാഹനം പാർക്ക്‌ ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

Related Articles

Latest Articles