Sunday, December 28, 2025

കോമഡി മാറി ഇനി വില്ലത്തരമോ ?
നടൻ ബാബുരാജ് വഞ്ചനാക്കേസിൽ പോലീസ് സ്റ്റേഷനിൽ ഹാജരായി

തൊടുപുഴ : വഞ്ചനാക്കേസിൽ പ്രശസ്ത മലയാള നടൻ ബാബുരാജിനെ അടിമാലി പോലീസ് സ്റ്റേഷനിൽ ഹാജരായി. ഹൈക്കോടതി നിർദേശപ്രകാരം ബാബുരാജ് അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. റവന്യു നടപടി നേരിടുന്ന ആനവിരട്ടി കമ്പി ലൈനിലെ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നൽകിയതു സംബന്ധിച്ചാണ് കേസ്.

കേസിൽ ഹൈക്കോടതി ബാബുരാജിന് മുൻകൂർ ജാമ്യം നൽകുകയും ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles