Wednesday, December 24, 2025

വീട്ടുജോലിക്ക് നിന്ന പെൺകുട്ടിക്ക് ക്രൂരപീഡനം ; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്

ഹരിയാന : വീട്ടുജോലിക്ക് നിന്ന 14 കാരിക്ക് ക്രൂരപീഡനം. ഹരിയാനയിലെ ഗുരുഗ്രാമിലെ ഒരു വീട്ടിലാണ് പെൺകുട്ടി ജോലിക്ക് നിന്നത്. വീട്ടിൽ താമസിച്ചിരുന്ന ദമ്പതികൾ പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്തിരുന്നു.

ദമ്പതികളുടെ പീഡനത്തിൽ ഗുരുതര പരിക്കുകളോടെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. സംഭവത്തിൽ ക്രൂരപീഡനത്തിനിരയാക്കിയ ദമ്പതികൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles