Sunday, December 28, 2025

‘ആഹ്വാനം ചെയ്തവര്‍ക്കു സഹകരണ സ്ഥാപനങ്ങളില്‍ ജോലി; നടപ്പാക്കിയവര്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡംവയ്ക്കലും’; ഡിവൈഎഫ്ഐക്ക് എതിരെ ആഞ്ഞടിച്ച് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കണ്ണൂര്‍ :കുറ്റ കൃത്യങ്ങൾ ചെയ്തു കൂട്ടിയത് പാർട്ടിക്കുവേണ്ടിയാണെന്ന വ്യക്തമായ സൂചനകൾ നൽകിക്കൊണ്ട് ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ അങ്കത്തിനൊരുങ്ങി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. തന്നീട് പല കാര്യങ്ങളിലും കുഴിയില്‍ ചാടിച്ചത് ഡിവൈഎഫ്ഐയുടെ മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി സരീഷ് ആണെന്ന് ആകാശ് തില്ലങ്കേരി ആരോപിച്ചു. ആഹ്വാനം ചെയ്തവര്‍ക്കു സഹകരണ സ്ഥാപനങ്ങളില്‍ ജോലി കിട്ടിയെന്നും എന്നാൽ ആഹ്വാനം നടപ്പാക്കിയവര്‍ക്ക് നേരിടേണ്ടി വന്നത് പട്ടിണിയും പടിയടച്ച് പിണ്ഡംവയ്ക്കലുമാണെന്ന്, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം തനിക്കെതിരെ സാമൂഹ മാദ്ധ്യമത്തിൽ ഇട്ട പോസ്റ്റിൽ കമന്റായി ആകാശ് രേഖപെടുത്തിയത് .

പല ആഹ്വാനങ്ങളും തരും, കേസ് വന്നാല്‍ തിരിഞ്ഞുനോക്കില്ല. പട്ടിണിയില്‍ കഴിയുമ്പോഴും വഴിതെറ്റാതിരിക്കാന്‍ ശ്രമിച്ചിരുന്നു. ആത്മഹത്യ മാത്രം മുന്നിലെന്ന് തിരിഞ്ഞപ്പോഴാണ് പലവഴിക്ക് സഞ്ചരിച്ചത്. നിഷേധിച്ചിട്ടില്ല, നിരാകരിക്കുകയും ഇല്ല. പക്ഷേ, പാര്‍ട്ടിയുടെ സ്ഥാനമാനങ്ങളോ പദവിയോ ഇല്ലാത്ത ഒരാളായാണ് ഞങ്ങള്‍ ആ വഴിയില്‍ നടന്നത്’’– എന്നായിരുന്നു ആകാശ് തില്ലങ്കേരിയുടെ കമന്റ്.

ആകാശിന്റെ കമന്റ് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയതോടെ സതീഷ്‌ പൂമരം പോസ്റ്റ് മുക്കി തടിതപ്പിയിട്ടുണ്ട്.

Related Articles

Latest Articles