Monday, May 20, 2024
spot_img

ഇത് ഹിന്ദുസമൂഹത്തിന്റെ വിജയം!! വെള്ളായണി ക്ഷേത്രോത്സവത്തിൽ കാവിനിറം ഉപയോഗിക്കാനാവില്ലെന്ന നിർദേശത്തിനെതിരെ, അനുകൂല വിധി സമ്പാദിച്ച് അഡ്വ.കൃഷ്ണരാജ്

തിരുവനന്തപുരം : വെള്ളായണി ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾക്ക് കാവിനിറം ഉപയോഗിക്കരുത് എന്ന പോലീസ് നിർദേശത്തിനെതിരെ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ച് അഭിഭാഷകൻ കൃഷ്ണരാജ്. പോലീസ് നിർദേശത്തിനെതിരെ മംഗലശേരി മനയിലെ മോഹനൻ പോറ്റിയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണത്തിന് കീഴിലുള്ള ഒരു ക്ഷേത്രത്തിലെ ഉത്സവങ്ങൾക്ക് കുങ്കുമം / ഓറഞ്ച് നിറത്തിലുള്ള അലങ്കാര വസ്തുക്കൾ മാത്രം ഉപയോഗിക്കണമെന്ന് ശഠിക്കാൻ ഒരു ആരാധകനോ ഭക്തനോ നിയമപരമായി അവകാശമില്ല.അതുപോലെ തന്നെ ക്ഷേത്രോത്സവങ്ങൾക്ക് ‘രാഷ്ട്രീയ നിഷ്പക്ഷ’ നിറമുള്ള അലങ്കാര സാമഗ്രികൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് ശഠിക്കാൻ ജില്ലാ ഭരണകൂടത്തിനോ പോലീസിനോ അധികാരമില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധികാരത്തിൽ ഇടപെടാൻ ജില്ലാ ഭരണകൂടത്തിനോ പോലീസിനോ കഴിയില്ല. ക്ഷേത്രപരിസരത്തോ ക്ഷേത്രത്തിന്റെ സമീപത്തോ എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ ക്രമസമാധാന നില തടസ്സപ്പെട്ടേക്കാം, ഇത് ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനെയും ജില്ലാ ഭരണകൂടത്തെയും പോലീസിനെയും ബാധിക്കും. ക്ഷേത്രപരിസരത്തും ക്ഷേത്രത്തിന്റെ സമീപപ്രദേശങ്ങളിലും ക്രമസമാധാനം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഉചിതമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. കോടതി നിരീക്ഷിച്ചു.

Related Articles

Latest Articles