ഇടുക്കി : അൽഷിമേഴ്സ് രോഗിയായ ഭര്‍ത്താവിന്റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ആത്മഹത്യ ചെയ്തു. ഇടുക്കി കുളമാവ് കരിപ്പിലങ്ങാടാണ്സം ഭവം നടന്നത്. ദാരുണ സംഭവത്തിൽ കുളപ്പുറത്ത് സുകുമാരന്റെ ഭാര്യ മിനി മരിച്ചു.
അൽഷിമേഴ്സ് രോഗിയായ സുകുമാരൻ കഴിഞ്ഞ മൂന്ന് വർഷമായി കിടപ്പിലാണ്. ഭർത്താവിന്റെ കഴുത്തറുത്ത ശേഷം മിനി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കഴുത്തിലെ ഗുരുതര പരിക്കുമായി സുകുമാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.

