Friday, January 9, 2026

അമിത് ഷായുടെ ത്യശ്ശൂർ സന്ദർശനം മാറ്റി ; മാറ്റിയ തിയ്യതി പിന്നീടറിയിക്കും ; കെ സുരേന്ദ്രൻ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ത്യശ്ശൂർ സന്ദർശനം മാറ്റിവച്ചു. അഞ്ചാം തിയ്യതിയാണ് അദ്ദേഹം ത്യശ്ശൂർ സന്ദർശനത്തിന് എത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ സന്ദർശനം മാറ്റിവച്ചുവെന്നും തിയ്യതി പിന്നീട് അറിയിക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി.

പാർലമെൻറ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കു മുന്നോടിയായാണ് അമിത് ഷായുടെ ത്യശ്ശൂർ സന്ദർശനം നിശ്ചയിച്ചിരുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തെരെഞ്ഞെടുപ്പ് അവസാനിച്ചതോടെ അവിടുത്തെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്നത് അമിത് ഷാ ആണ്. ആയതിനാൽ അദ്ദേഹം തിരക്കിലാണെന്നാണ് ബിജെപി നേതൃത്വം അറിയിച്ചത്.

Related Articles

Latest Articles