ദില്ലി; ഡിസ്ക്കവറി ചാനലിലെ പ്രശസ്ത ഷോയായ മാന്‍ വെര്‍സസ് വൈല്‍ഡില്‍ അതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഡിസ്കവറി ചാനലില്‍ ഓഗസ്ത് 12ന് രാത്രി ഒന്പതിന് പ്രക്ഷേപണം ചെയ്യുന്ന എപ്പിസോഡിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി എത്തുന്നത്.വനത്തിലൂടെ പ്രധാനമന്ത്രി മോദി സാഹസിക യാത്ര നടത്തുന്നതാണ് ഡോക്യുമെന്‍ററിയിലുള്ളത്.
ലോക പ്രശസ്ത പരിസ്ഥിതി പരിപാടിയായ മാന്‍ വെര്‍സസ് വൈല്‍ഡ് അവതരിപ്പിക്കുന്നത് ബെയര്‍ ഗ്രിയില്‍സ് ആണ്. മോദിപങ്കെടുക്കുന്ന എപ്പിസോഡിന്‍റെ ചെറിയ ഭാഗം അടങ്ങിയ വീഡിയോ ഗ്രില്‍സ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

