Monday, December 15, 2025

ഇന്ത്യ- ഓസീസ് ടെസ്റ്റ് : അഹമ്മദാബാദ് സ്റ്റേഡിയത്തിൽ ദേശീയ ഗാനത്തിന് ടീമുകള്‍ക്കൊപ്പം നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അല്‍ബനീസും

അഹമ്മദാബാദ് : ഇന്ത്യ- ഓസീസ് അവസാന ടെസ്റ്റ് നടക്കുന്ന അഹമ്മദാബാദ് സ്റ്റേഡിയം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസും. ഇരുവരും ഗ്രൗണ്ട് വലംവച്ച് സ്റ്റേഡിയത്തിലുള്ള കാണികളെ അഭിവാദ്യം ചെയ്തു. ഇന്ത്യ- ഓസീസ് ടീം
ക്യാപ്റ്റന്മാരായ രോഹിത് ശര്‍മയ്ക്കും സ്റ്റീവന്‍ സ്മിത്തിനും ടെസ്റ്റ് ക്യാപ്പ് കൈമാറിയത് മോദിയായിയിരുന്നു.

മത്സരം ആരംഭിക്കുന്നതിന് മുമ്പുള്ള ദേശീയ ഗാനത്തിന്റെ സമയത്ത് ഇരു പ്രധാനമന്ത്രിമാരും ടീമിനൊപ്പം ഗ്രൗണ്ടിൽ അണിനിരന്നു. ഇരുവരും താരങ്ങളെ കണ്ട് ഹസ്തദാനം ചെയ്തിരുന്നു. രണ്ടു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ താരങ്ങൾക്കൊപ്പം ഗ്രൗണ്ടിൽ ചിലവഴിച്ച ദൃശങ്ങൾ ഇപ്പോൾ നവമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

അഹമ്മദാബാദ് സ്റ്റേഡിയത്തിൽ മത്സരം പുരോഗമിക്കുകയാണ്. ടോസ് നേടിയ ഓസ്‌ട്രേലിയൻ ടീം ബാറ്റിംഗ് തിരഞ്ഞെടുത്തു. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.

Related Articles

Latest Articles