Tuesday, November 17, 2026

ഉണക്കപ്പുല്ലുകൾക്ക് തീപിടിച്ചു;കുന്നംകുളത്ത് തെങ്ങുകളും കവുങ്ങുകളും കത്തിയമർന്നു

തൃശൂർ : അഗ്നിബാധയെ തുടർന്ന് തെങ്ങുകളും കവുങ്ങുകളും കത്തിയമർന്നു.കുന്നംകുളം പാറേമ്പാടത്താണ് സംഭവം.കുന്നംകുളത്ത് നിന്നും ഗുരുവായൂരിൽ നിന്നുമുള്ള അഗ്നിരക്ഷാസേനാ സംഘമെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

പാടത്ത് ഉണക്കപ്പുല്ലുകൾക്ക് തീപിടിച്ച ശേഷം സമീപത്തെ പറമ്പിലേക്ക് തീപടരുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പറമ്പിലുണ്ടായിരുന്ന തെങ്ങുകളും കവുങ്ങുകളുമാണ് കത്തിയത്.

Related Articles

Latest Articles