Tuesday, May 7, 2024
spot_img

നാട്ടു നാട്ടു ഗാനത്തിന്റെ ഓസ്കാർ നേട്ടം ; അഭിമാന നിമിഷമെന്ന് സംഗീത സംവിധായകൻ എം.ജയചന്ദ്രന്‍

ഓസ്‌കാര്‍ വേദിയില്‍ ഇന്ത്യൻ ഗാനം അംഗീകരിക്കപ്പെട്ടതിൽ അഭിമാനമെന്ന് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍. ‘നമ്മുടെ നാടിന്റെ ഒരു പാട്ടിന് ലോകോത്തര വേദയില്‍ വച്ച് അംഗീകാരം ലഭിച്ചതിൽ അഭിമാനിക്കുന്നെന്നും അദ്ദേഹം പറഞ്ഞു . ഒരു ഗ്രേറ്റ് കമ്പോസറും ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച സംഗീത സംവിധായകനാണ് കീരവാണി സാര്‍ എന്നും അദ്ദേഹം പറഞ്ഞു. അഭിനന്ദന പ്രവാഹമാണ് നാട്ടു നാട്ടു ഗാനത്തിനും എം എം കീരവാണിക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്നത്.

മികച്ച ഒറിജിനല്‍ സോങ്ങിനുള്ള ഒസ്‌കര്‍ പുരസ്‌കാരമാണ് നാട്ടു നാട്ടു എന്ന ഗാനം നേടിയത്. ഗോള്‍ഡന്‍ഗ്‌ളോബില്‍ ഇതേ വിഭാഗത്തിന് ഗാനം പുരസ്‌കാരം നേടിയിരുന്നു.
ഇത് കൂടാതെ ക്രിട്ടിക് ചോയ്സ് അടക്കമുള്ള അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ഗാനം സ്വന്തമാക്കിയിരുന്നു.

Related Articles

Latest Articles