Tuesday, May 7, 2024
spot_img

ഷൂട്ടിങ് കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ ഗുരുതരാവസ്ഥ; സഹിക്കാൻ പറ്റാത്ത ചുമയും ശ്വാസം മുട്ടലും,വിഷ ശ്വസിച്ചും ചുമച്ചും ജീവിക്കാൻ കഴിയില്ല ,ബ്രഹ്മപുരത്തെ പ്രശനത്തിൽ പ്രതികരിച്ച് നടൻ മമ്മൂട്ടി

കൊച്ചി: കൊച്ചിയെ ഒന്നടങ്കം മൂടിയിരിക്കുകയാണ് പുക.വിഷപുകയിൽ ശ്വസിക്കാനാവാത്തതിന്റെ ബുദ്ധിമുട്ടുകൾ ഉന്നയിച്ച് സിനിമാതാരങ്ങൾ നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ ഷൂട്ടിങ്ങിന്റെ തിരക്കിന് ശേഷം ഇന്നലെ നാട്ടിൽ എത്തിയ നടൻ മമ്മൂട്ടി ബ്രഹ്മപുരത്തെ പ്രശ്നത്തിനെതിരെ പ്രതികരിച്ചിരിക്കുകയാണ്. തീയും പുകയും അണഞ്ഞാലും ബ്രഹ്മപുരം പ്രശ്നത്തിന് ഇനി വേണ്ടത് ശാശ്വത പരിഹാരമാണ്. ശ്വാസം മുട്ടി ഇനിയും കൊച്ചിക്കാർക്ക് ജീവിക്കാൻ വയ്യെന്നും രാത്രിയിൽ ഞെട്ടി ഉണർന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാൻ കഴിയില്ലെന്നും മമ്മൂട്ടി ചൂണ്ടിക്കാട്ടി.

‘ഷൂട്ടിങ്ങിനായി കുറച്ചു ദിവസമായി ഞാൻ പുനെയിൽ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. വീട്ടിലെത്തിയപ്പോൾ മുതൽ നല്ല ചുമ. ക്രമേണ അത് ശ്വാസംമുട്ടലായി. ഇന്നലെ ഷൂട്ടിങ്ങിനു വയനാട്ടിലെത്തി. ഇപ്പോഴും ശ്വാസംമുട്ടലുണ്ട്. കൊച്ചിയിലും പരിസരത്തും മാത്രമല്ല പ്രശ്നം. സമീപ ജില്ലകൾ പിന്നിട്ട് ഇത് വ്യാപിക്കുകയാണ്. വലിയ അരക്ഷിതാവസ്ഥയാണിത്.ബ്രഹ്മപുരം പ്ലാന്റ് തുടങ്ങിയ കാലം മുതൽ കേൾക്കുന്നതാണ് അവിടത്തെ പ്രശ്നങ്ങളും. അതു പരിഹരിക്കേണ്ട ചുമതല ഭരണകർത്താക്കൾക്കുണ്ട്. കൊച്ചിയെ പുകപ്പൂട്ടിലിട്ട് ഇനിയും ശ്വാസംമുട്ടിക്കരുത്.’– ആശങ്ക പങ്കിട്ട് മമ്മൂട്ടി  വ്യക്തമാക്കി.’

Related Articles

Latest Articles