Tuesday, December 23, 2025

വേനൽ ചൂടിന് ആശ്വാസം !!
വേനൽ മഴ ഉടനെയെത്തും ; ഇടുക്കി വട്ടവടയിൽ ആലിപ്പഴം പെയ്തു

തിരുവനന്തപുരം : കടുത്ത വേനൽ ചൂടിന് അറുതി വരുത്തിക്കൊണ്ട് സംസ്ഥാനത്തു ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പ് നൽകി. മധ്യ തെക്കൻ കേരളത്തിലെ മലയോര മേഖലയിൽ മഴയ്ക്ക് കൂടുതൽ സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്.

കണ്ണൂരും കാസർകോടും ഒഴികെയുള്ള ജില്ലകളിൽ ഇന്നും നാളെയും നേരിയ മഴ ലഭിക്കും. ഇന്നലെ ഇടുക്കി വട്ടവട സ്വാമിയാരലക്കുടി ഊരിൽ വേനൽ ആലിപ്പഴം പെയ്തുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു.

Related Articles

Latest Articles