Wednesday, January 14, 2026

കേരളത്തിന് സന്തോഷ വാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വേ! ചെങ്ങന്നൂര്‍-പമ്പ റെയില്‍വേ പാത 2025ല്‍ യാഥാർത്ഥ്യമാകും, അനുമതി നല്‍കി കേന്ദ്രം

ആലപ്പുഴ:ചെങ്ങന്നൂര്‍-പമ്പ പുതിയ റെയില്‍വേ പാത 2025-ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് റെയില്‍വേ പാസഞ്ചര്‍ അമിനീറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ്.ഇതിന് മുന്നോടിയായി ചെങ്ങന്നൂര്‍-പമ്പ റെയില്‍വേ പാതയുടെ സര്‍വേ ആരംഭിച്ചു. 77 കിലോമീറ്റര്‍ ദൂരം വരുന്ന പാതയുടെ പ്രാരംഭ പ്രവര്‍ത്തനമായ സര്‍വേയാണ് ആരംഭിച്ചത്.

ഇന്ത്യയിലെ പ്രധാന 52 റെയില്‍വേ സ്റ്റേഷനുകളില്‍ 17,000 കോടി രൂപ ചെലവഴിച്ച് വിമാനത്താവളത്തിന് സമാനമായ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. രണ്ടാം ഘട്ടത്തില്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 300 കോടി രൂപ ചെലവഴിച്ചാണ് വികസന പ്രവര്‍ത്തനം നടത്തുന്നത്. 2025-ല്‍ പദ്ധതി പൂര്‍ത്തിയാക്കും. റെയില്‍വേ പാതയുടെ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം പാത ഭൂമിയിലൂടെയാണോ ഉയര്‍ത്തിയാണോ എന്ന് തീരുമാനിച്ച് നടപടികള്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്ന് പത്തോളം അംഗങ്ങള്‍ക്കൊപ്പമാണ് പി.കെ കൃഷ്ണദാസ് റെയില്‍വേ സ്റ്റേഷനിലെത്തിയത്.

വിപ്ലവകരമായ വികസനമാണ് ഉണ്ടാകാന്‍ പോകുന്നത്. ശബരിമല ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് തീര്‍ത്ഥാടകര്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്നതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ ചെങ്ങന്നൂര്‍- പമ്പ റെയില്‍വേ പാതയ്ക്ക് പച്ചക്കൊടി കാണിച്ചത്.

Related Articles

Latest Articles