Wednesday, May 1, 2024
spot_img

പാക് ആക്രമണകാലത്ത് കശ്മീരിൽ തകർക്കപ്പെട്ട പുരാതന ക്ഷേത്രം പുനർനിർമ്മിച്ചു; ഉദ്‌ഘാടനം നിർവ്വഹിച്ച് അമിത് ഷാ; കശ്മീരിന്റെ സംസ്കാരം തിരികെ കൊണ്ടുവരുന്നതിൽ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ തീരുമാനം നിർണ്ണായകമായെന്ന് ഷാ

ദില്ലി: കശ്മീരിലെ പുനർനിർമ്മിക്കപ്പെട്ട പുരാതന ക്ഷേത്രത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കുപ്പ്‌വാരയിൽ നിയന്ത്രണ രേഖയോട് ചേർന്ന ഗ്രാമത്തിൽ പാക് ആക്രമണത്തിൽ തകർക്കപ്പെട്ട ക്ഷേത്രമാണ് പുനർനിർമ്മിച്ചത്. കശ്മീരിന് പ്രത്യേക പദവിനൽകിയിരുന്ന ഭരണഘടനാ വകുപ്പ് റദ്ദാക്കിയതിനു ശേഷം ക്രമസമാധാന മേഖലയിൽ സംസ്ഥാനം നേടിയ മുന്നേറ്റത്തെ അമിത് ഷാ എടുത്തുപറഞ്ഞു. കശ്മീരിന്റെ പരമ്പരാഗതമായ സാംസ്ക്കാരിക മൂല്യങ്ങൾ തിരികെ കൊണ്ടുവരുന്നതിൽ സർക്കാർ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും അദ്ദേഹം വാചാലനായി.

വകുപ്പ് 370 റദ്ദാക്കിയ തീരുമാനം നാടിന്റെ സാംസ്ക്കാരിക മൂല്യങ്ങൾ തിരികെ കൊണ്ടുവരുന്നതിൽ ഏറെ സഹായിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതിനും വികസനം ഉറപ്പുവരുത്തുന്നതിനും കാശ്മീരിനെ 123 മേഖലകളായി തിരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. നിരവധി ക്ഷേത്രങ്ങളാണ് ഈ കാലഘട്ടത്തിൽ പുനരുദ്ധരിച്ചത്. 2019 ഓഗസ്റ്റ് 5 നാണ് ഭരണഘടനാ വകുപ്പ് 370 റദ്ദാക്കിക്കൊണ്ട് പാർലമെന്റിന്റെ ഇരു സഭകളും പ്രമേയം പാസാക്കിയത്. അടുത്ത ദിവസം തന്നെ രാഷ്ട്രപതിയുടെ അഗീകാരവും ലഭിച്ചു. അതുവരെ പ്രത്യേക പദവിയും, ഭരണഘടനയും, പതാകയുമുണ്ടായിരുന്ന സംസ്ഥാനമായിരുന്നു ജമ്മുകശ്മീർ. മാത്രമല്ല പാക് അനുകൂല ഭീകര സംഘടനകളുടെ സാന്നിധ്യവും മേഖലയിലുണ്ടായിരുന്നു.

Related Articles

Latest Articles