Tuesday, December 30, 2025

ലഷ്‌കർ-ഇ -തൊയ്ബയുമായി സാമ്പത്തിക ഇടപാട്: വ്യാപാരിയുടെ പക്കൽ നിന്ന് 1 കോടി 73 ലക്ഷം രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയുമായി സാമ്പത്തിക ഇടപാട് നടത്തിയ വ്യപാരിയുടെ പക്കൽ നിന്ന് സ്വത്തുക്കൾ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്.സഹൂർ അഹമ്മദ് ഷാ വത്താളിയുടെ പക്കിൽ നിന്നുമാണ് 1 കോടി 73 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്തത്. ഹവാലാ നിരോധന നിയമ പ്രകാരം സ്വത്തുക്കൾ പിടിച്ചെടുത്തത്. ലഷ്‌കർ ഇ തൊയ്ബ ഭീകരൻ സയീദുമായി ഇയാൾക്ക് സാമ്പത്തിക ഇടപാടുള്ളതായി തെളിഞ്ഞിരുന്നു.

ഹവാല നിരോധന നിയമ പ്രകാരം നടത്തിയ അന്വേഷണത്തിൽ ഹുറിയത്ത് നേതാക്കൾക്ക് പാക്കിസ്ഥാനിൽ നിന്നും ഹൈക്കമ്മീഷനിൽ നിന്നും ഫണ്ട് ലഭിച്ചതായി കണ്ടെത്തി. അഹമ്മദ് ഷാ യാണ് അതിനു പിന്നിൽ മധ്യസ്ഥനായി പ്രവർത്തിച്ചതെന്നും അന്വേഷണത്തിൽ തെളിഞ്ഞു. കൂടാതെ ഇയാൾ ഹുറിയത് നേതാക്കളിലും, വിഘടന വാദികളിലും നിന്ന് പണം സ്വീകരിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

കേന്ദ്ര അന്വേഷണ ഏജൻസി ഇതിനു മുൻപും ഇയാളിൽ നിന്നും വസ്തുവകകൾ പിടിച്ചെടുത്തിരുന്നു. ഗുരുഗ്രാമിൽ നിന്നും 1.3 കോടി രൂപയും ജമ്മു കശ്മീരിൽ നിന്ന് 6.19 കോടി രൂപയും വിലമതിക്കുന്ന സ്വത്തുക്കളാണ് ഇയാളിൽ നിന്നും പിടിച്ചടുത്തത്.

Related Articles

Latest Articles