ജാർഖണ്ഡ് :ജംഷഡ്പൂരിൽ രാമനവമി ആഘോഷങ്ങൾക്ക് പിന്നാലെയുണ്ടായ സംഘർഷങ്ങൾക്ക് പിന്നാലേ വീണ്ടും കല്ലേറും ആക്രമണങ്ങളും. അക്രമം നിയന്ത്രണാതീതമായതോടെ ജംഷഡ്പൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൊബൈൽ ഇന്റർനെറ്റും താത്കാലികമായി നിരോധിച്ചിരിക്കുകയാണ്. രാമനവമി പതാകയെ ചൊല്ലിയാണ് സംഘർഷമുടലെടുത്തത്
ആക്രമികൾ ശാസ്ത്രിനഗർ മേഖലയിൽ രണ്ട് കടകൾക്കും ഒരു ഓട്ടോറിക്ഷക്കും തീയിട്ടു. അക്രമികളെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് സിറ്റി പോലീസ് മേധാവി പ്രഭാത് കുമാർ അറിയിച്ചു. പ്രദേശത്ത് റാപിഡ് ആക്ഷൻ ഫോഴ്‌സിനെ വിന്യസിച്ചിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ ചെയ്യുകയാണ്

