Tuesday, September 22, 2026

ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ വിശ്വാസികളുടെ വീടുകൾ സന്ദർശിച്ചതിന് സമാനമായി പെരുന്നാൾ ദിനത്തിൽ മുസ്ലിം വീടുകൾ സന്ദർശിക്കണം: ബിജെപി പ്രവർത്തകർക്ക് നിർദേശം നൽകി പ്രകാശ് ജാവഡേക്കർ

തിരുവനന്തപുരം : ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ വിശ്വാസികളുടെ വീടുകൾ സന്ദർശിച്ചതിന് സമാനമായി, പെരുന്നാൾ ദിനത്തിൽ മുസ്ലിം വീടുകൾ സന്ദർശിക്കാൻ ബിജെപി പ്രവർത്തകർക്ക് നിർദേശം ലഭിച്ചു. പെരുന്നാളിന് മുസ്ലിം വീടുകളിലെത്തി ഈദ് മുബാറക്ക് ആശംസകൾ നേരണമെന്ന് കേരളത്തിന്റെ ചുമതലയുളള പ്രഭാരി പ്രകാശ് ജാവഡേക്കറാണ് പ്രവർത്തകർക്ക് നിർദേശം നൽകിയിരിക്കുന്നത്. വിഷുവിന് വീടുകളിലേക്ക് ക്ഷണിച്ച് കൈനീട്ടം നൽകണമെന്നും ജാവഡേക്കർ കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ ബിജെപി നേതാക്കൾ സംസ്ഥാനത്തെ ക്രൈസ്തവ സഭാ അദ്ധ്യക്ഷൻമാരെ സന്ദർശിച്ചും പാർട്ടി പ്രവർത്തകർ ക്രൈസ്തവ വിശ്വാസികളുടെ വീടുകളിലേക്കും പള്ളികളിലേക്കും സ്നേഹയാത്ര നടത്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈസ്റ്റർ സന്ദേശം കൈമാറിയിരുന്നു. ഇതിനായി 8 ലക്ഷത്തിലധികം കാർഡുകളാണ് കേരളത്തിൽ തയാറാക്കിയത്. ഇതേ രീതിയിലായിരിക്കും പെരുന്നാളിനും ബിജെപിപ്രവർത്തകർ ഭവന സന്ദർശനം നടത്തുന്നത്.

Related Articles

Latest Articles