Saturday, December 20, 2025

പൂനെയില്‍ കൂറ്റൻ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; അഞ്ച് പേർക്ക് ദാരുണാന്ത്യം

പൂനെയില്‍ പരസ്യ ബോര്‍ഡ് തകര്‍ന്നുവീണുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ നാല് പേര്‍ സ്ത്രീകളാണ്. പുനെയിലെ പിംപ്രി ചിഞ്ച്‌വാട് മേഖലയിലാണ് ദുരന്തമുണ്ടായത്. പ്രദേശത്തുണ്ടായ കനത്ത മഴയിലും കാറ്റിലുമാണ് കൂറ്റൻ പരസ്യ ബോര്‍ഡ് തകര്‍ന്നുവീണത്.

അപകടം നടന്നയുടനെ പൊലീസും ആംബുലന്‍സും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ബോര്‍ഡിനടിയില്‍ കുടുങ്ങിക്കിടന്നവരെ രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂറ്റന്‍ ബോര്‍ഡ് നീക്കം ചെയ്യാനും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താനും കൂറ്റൻ ക്രെയിനുകളെയാണ് സ്ഥലത്തെത്തിച്ചത്.

Related Articles

Latest Articles