Tuesday, April 30, 2024
spot_img

ചുരുണ്ട തലമുടി എന്തുകൊണ്ട് ?

നല്ല സ്‌റ്റൈലൻ ചുരുണ്ട തലമുടി ! ഒരു കാലത്ത് ഇത് സൗന്ദര്യത്തിന്റെ പ്രതീകമായിരുന്നു .ചുരുണ്ടു നീണ്ട മുടിയെപ്പറ്റി കവികൾ എത്ര കവിതകളാണ് എഴുതീട്ടുള്ളത് ?

പക്ഷേ ചുരുണ്ട മുടിക്കും കോലൻ തലമുടിക്കും ഒന്നും ഉത്തരവാദികൾ അതിൻറെ ഉടമസ്ഥരല്ല എന്ന് ഓർക്കുക .തലമുടിയുടെ പ്രതേക ആകൃതിയും ഘടനയുമാണ് ഇവിടത്തെ വില്ലൻ
പരീക്ഷണശാലയിൽ വച്ച് തലമുടിയുടെ ഒരു പരിഛേദം എടുക്കുക .എന്നിട്ട് സൂക്ഷ്മ ദര്ശിനിയുടെ സഹായത്തോടെ അത് പരിശോധിക്കുക ഓരോ ആളിന്റെ മുടിയും ഓരോ തരത്തിലാണ് എന്ന് മനസിലാകും .ചില മുടി വൃത്താകാരം ഉള്ളവയാണ് .ചിലവ പരന്നതും ,മറ്റു ചിലവ ദീർഘ വൃത്താകൃതിയിലാണ് ഉള്ളത് .ഈ പ്രതേക ആകൃതിയാണ് മുടിയെ കോലനും ചുരുളാനും ഒക്കെയായി മാറ്റുന്നത്

ദീർഘ വൃത്താകൃതിയുള്ള രോമം ചെറുതായിരിക്കും .കറുത്തവർഗക്കാരുടെ രോമം ഇത്തരത്തിൽ ഉള്ളതാണ്.വൃത്താകാരഘടനായുള്ള രോമം കോലൻ മുടിക്ക് രൂപം നൽകുന്നു അന്ധകാരം ഉള്ളതാണെങ്കിൽ സിൽക്ക് പോലെ മൃതുവായതു ചുരുണ്ടതുമായ മുടിയായി മാറുന്നു .

ഇപ്പോൾ സംഗതി പിടികിട്ടിയിലേ . ഘടനയാണ് പ്രധാനം അതുമാറ്റാൻ നമുക്കാവില്ലലോ ..

Related Articles

Latest Articles