Monday, May 20, 2024
spot_img

മരുന്ന് കഴിക്കുന്നതിനും ഒരു രീതിയുണ്ട്; അപകടം വിളിച്ച് വരുത്താതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ചെറിയ ഒരു അസുഖം വന്നാൽ പോലും അപ്പോൾ തന്നെ സ്വയം തീരുമാനിച്ച് മരുന്ന് വാങ്ങി കഴിക്കുന്നവരാണ് നമ്മളിൽ പലരും. രോഗത്തെ വേരിൽ നിന്ന് ഇല്ലാതാക്കാൻ മരുന്നുകൾ സഹായിക്കുന്നു. എന്നാൽ, മരുന്ന് കഴിച്ചിട്ടും സുഖം പ്രാപിക്കാത്തവരും മരുന്നിന്റെ കാര്യക്ഷമതയില്ലായ്മയെ കുറ്റപ്പെടുത്തുന്നവരുമുണ്ട്. എന്നാൽ ഇത് അവർ ചെയ്യുന്ന ചില തെറ്റുകൾ മൂലമാകാം. അപകടം വിളിച്ച് വരുത്താതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

കൃത്യസമയത്ത് മരുന്ന് കഴിക്കുക

മരുന്ന് കഴിക്കാൻ ഡോക്ടർമാർ പൊതുവെ ഒരു സമയം നിശ്ചയിച്ച് നൽകാറുണ്ട്. ആ സമയത്ത് തന്നെ കൃത്യമായി മരുന്ന് കഴിക്കേണ്ടത് വളരെ പ്രധാനമാണ്. സ്വന്തം ഇഷ്ടപ്രകാരവും സൗകര്യ പ്രകാരവുമല്ല മരുന്ന് കഴിക്കേണ്ടത്. രോ​ഗം മാറാൻ ഇത് ഒരിക്കലും സഹായിക്കില്ല. പൊതുവെ മരുന്ന് കഴിക്കാൻ അര മണിക്കൂർ ഇടേവള വരുന്നത് സ്വാഭാവികമായി കൂട്ടാം. പക്ഷെ ഒരു കാരണവശാലും ഇത് ഒരു മണിക്കൂറിൽ കൂടുതലാകാൻ പാടില്ല എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഇങ്ങനെ ചെയ്യുന്നത് രോ​ഗാണുക്കൾ ശരീരത്തിലേക്ക് വീണ്ടും വരാൻ കാരണമാകും. അതുപോലെ രോ​ഗം വീണ്ടും മൂർച്ഛിക്കാൻ സാധ്യത കൂടുതലാണ്.

എങ്ങനെ കഴിക്കണം

മരുന്ന് കഴിക്കാൻ പൊതുവെ ഡോക്ടർമാർ സമയം നിശ്ചയിച്ച് നൽകാറുണ്ട്. ചില മരുന്നുകൾ രാവിലെ വെറും വയറ്റിൽ കഴിക്കാനുള്ളതും മറ്റ് ചിലത് ഭക്ഷണ ശേഷം കഴിക്കാനുള്ളതായിരിക്കാം. എപ്പോഴാണ് മരുന്ന് കഴിക്കേണ്ടത് എന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്. കാരണം, പല മരുന്നുകളും വെറും വയറ്റിൽ മാത്രമേ ശരീരത്തിൽ പ്രവർത്തിക്കൂ, ചില മരുന്നുകൾ പ്രവർത്തിക്കാൻ ഭക്ഷണം ആവശ്യമാണ്. അതുകൊണ്ട് ഇത് കൃത്യമായി മനസിലാക്കാൻ ശ്രമിക്കുക. മരുന്ന് രാവിലെയും ഉച്ചയ്ക്കും രാത്രിയും കൃത്യമായി കഴിക്കുക.

​മരുന്നുകളുടെ ഒരു കോഴ്സ് പൂർത്തിയാക്കുക

ഒരു രോ​ഗത്തിന് ഡോക്ടർ മരുന്ന് നിർദേശിക്കുമ്പോൾ അത് എത്ര ദിവസത്തേക്കാണെന്ന് ഡോക്ടർമാർക്ക് കൃത്യമായ ധാരണയുണ്ട്. ഏതെങ്കിലും രോഗത്തിന് മരുന്ന് കഴിക്കുമ്പോൾ, അതിന്റെ കോഴ്സ് പൂർത്തിയാക്കേണ്ടത് പ്രധാനമാണ്. മിക്ക ആളുകളും അവരുടെ ആരോഗ്യം അല്പം മെച്ചപ്പെട്ടാൽ ഉടൻ മരുന്ന് കഴിക്കുന്നത് നിർത്താറുണ്ട്. പക്ഷെ ഇത് പിന്നീട് വളരെയധികം ദോഷം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഇക്കാരണത്താൽ, ഉറവിടത്തിൽ നിന്ന് രോഗം ഇല്ലാതാക്കാൻ കഴിയില്ല. കൃത്യസമയത്ത് കൃത്യമായ അളവിൽ മരുന്ന് കഴിക്കേണ്ടത് ആവശ്യമാണ്. ഇത്ര ദിവസത്തേക്ക് മരുന്ന് കഴിക്കുമ്പോൾ അത് രോ​ഗത്തെ പൂർണമായും ഇല്ലാതാക്കാൻ സഹായിക്കും.

​ഡോക്ടറുടെ നിർദേശപ്രകാരം മരുന്ന് കഴിക്കുക

ചെറിയ രോ​ഗങ്ങൾക്ക് പോലും വെറുതെ മരുന്ന് കഴിക്കുന്ന ആളുകളുണ്ട്. ഇത് അത്ര നല്ല ശീലമല്ല. സ്വന്തം ഇഷ്ടപ്രകാരം മരുന്ന് കഴിക്കുന്നവരാണ് നിങ്ങളെങ്കിൽ ആ ശീലം മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ​ഗൂ​ഗിളിൽ നോക്കി ഏതെങ്കിലുമൊക്കെ മരുന്ന് കഴിക്കാതെ കൃത്യമായി അസുഖത്തിനുള്ള മരുന്ന് ഡോക്ടറുടെ നിർദേശ പ്രകാരം കഴിക്കുക. എല്ലാ മരുന്നുകളും എല്ലാവർക്കും ഒരു പോലെ ഫലപ്രദമാകണമെന്നില്ല. അത് മനസിലേക്കാണ്ടത് വളരെ പ്രധാനമാണ്. മെഡിക്കൽ ഷോപ്പിൽ ആരോ​ഗ്യത്തിന് ദോഷകരമായ മരുന്ന് വാങ്ങി കഴിച്ച് കൂടുതൽ അപകടങ്ങൾ വിളിച്ച് വരുത്താതിരിക്കുന്നതാണ് എപ്പോഴും നല്ലത്.

Related Articles

Latest Articles