Tuesday, December 23, 2025

ബ്രോ ഡാഡിയും തെലുങ്കിലേക്ക്; മോഹൻലാലിൻറെ വേഷം അവതരിപ്പിക്കുന്നത് ചിരഞ്ജീവി

പൃഥ്വിരാജിന്റെ സംവിധാനത്തിൽ പൃഥ്വിരാജും മോഹൻലാലും അച്ഛനും മകനുമായെത്തിയ ചിത്രമായിരുന്നു ബ്രോ ഡാഡി. പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ ചിത്രം ഇപ്പോൾ തെലുങ്ക് റീമേക്കിന് ഒരുങ്ങുകയാണ്. മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തെ ചിരഞ്ജീവിയാണ് അവതരിപ്പിക്കുന്നത്.

കല്യാണ കൃഷ്ണയാണ് ബ്രോ ഡാഡിയുടെ തെലുങ്ക് പതിപ്പ് സംവിധാനം ചെയ്യുന്നത്. ചിരഞ്ജീവിയുടെ നായികയായി തൃഷയുടെ പേരാണ് അണിയറയിൽ കേൾക്കുന്നത്. അതേസമയം, യുവതാരം സിദ്ധു ജൊന്നലഗദ്ദ പൃഥ്വിരാജിന്റെ റോളും ശ്രീലീല കല്യാണിയുടെ റോളും അവതരിപ്പിക്കും. മോഹൽലാലിന്റെ രണ്ടാമത്തെ റീമേക്ക് ചിത്രത്തിലാണ് ചിരഞ്ജീവി എത്തുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന്റെ തെലുങ്ക് പതിപ്പിലും ചിരഞ്ജീവിയായിരുന്നു നായകൻ.

Related Articles

Latest Articles