Saturday, May 11, 2024
spot_img

ഏതു രാജ്യത്തിരുന്ന് ഇന്ത്യക്കിട്ട് പണിതാലും അവൻ്റെയൊക്കെ മൂക്കില്‍ ഇന്ത്യ പഞ്ഞിവക്കും എന്നതാണ് വാസ്തവം; ലണ്ടനിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയം ആക്രമിച്ച ഖാലിസ്ഥാനി ഭീകരൻ അവതാര്‍ സിംഗ് ഖണ്ഡയുടെ ശരീരത്തിൽ വിഷം; ഇന്ത്യാ വിരുദ്ധന്റെ മരണം ആഘോഷിച്ച് സോഷ്യൽ മീഡിയ

ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയം ആക്രമിച്ച ഖലിസ്ഥാൻ ഭീകര നേതാവ് അവതാർ സിംഗ് ഖണ്ഡ കൊല്ലപ്പെട്ടതാണ് എന്ന സംശയം ബലപ്പെടുന്നു. നേരത്തെ യുകെയില്‍ ചികിത്സയില്‍ കഴിയവേ രക്താര്‍ബുദത്തെ തുടര്‍ന്ന് മരിച്ചു എന്നാണ് പുറത്തു വന്ന വിവരം. ബെര്‍മിങ്ഹാം സിറ്റി ആശുപത്രിയില്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെ 12.45 ഓടെയായിരുന്നു മരണം. ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്സിന്റെ യുകെ തലവനാണ് അവ്താര്‍ സിംഗ് ഖണ്ഡ.

ബുധനാഴ്ച്ചയാണ് രക്താര്‍ബുദം കണ്ടെത്തിയതിനെ തുടര്‍ന്ന് അവതാർ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദം ബാധിച്ച്‌ രക്തം കട്ടപിടിച്ച്‌ ഖണ്ഡയുടെ ശരീരത്തില്‍ വിഷം കലര്‍ന്നതായി അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ മാര്‍ച്ച്‌ 19-ന് ലണ്ടനിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയം ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു അവതാര്‍ ഖണ്ഡ. ഖലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാല്‍ സിംഗിനെതിരായ നടപടികളില്‍ പ്രതിഷേധിച്ചാണ് ഖലിസ്ഥാൻ വാദികള്‍ ലണ്ടനിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയം ആക്രമിച്ചത്. അവതാര്‍ സിംഗ് ഖണ്ഡയാണ് അമൃത്പാലിനെ പരിശീലിപ്പിക്കുകയും പഞ്ചാബില്‍ ‘വാരിസ് പഞ്ചാബ് ദേ’ സ്ഥാപകൻ ദീപ് സിദ്ദുവിന്റെ മരണശേഷം അതിന്റെ നേതാവായി ഉയര്‍ത്തുകയും ചെയ്തത്.

എന്നാല്‍ ഇപ്പോള്‍ ഈ മരണം വിഷബാധയേറ്റത് കൊണ്ടാണ് എന്ന് സംശയിക്കുന്നു. അതിനെ എതിര്‍ത്തും വാദങ്ങള്‍ വരുന്നുണ്ട്. അതില്‍ ബാലരാമ കൈമള്‍ എന്ന പ്രൊഫൈലില്‍ നിന്നുള്ള പോസ്റ്റ് ശ്രദ്ധ നേടുന്നത്.
ചികിത്സയില്‍ ആയിരുന്നാലും ഖണ്ഡയെ കൊന്നത് ഇന്ത്യയാണ് എന്ന് പറയാതെ പറഞ്ഞു ഉറപ്പിക്കുകയാണ് ഈ ഫേസ്ബുക് പോസ്റ്റ്. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ:

ഇതേ സമയം അങ്ങ് ലണ്ടനില്‍ ഖലിസ്ഥാൻ തീവ്രവാദി അവതാര്‍ ഘണ്ഡ ലണ്ടനില്‍ മരിച്ച നിലയില്‍..ക്യാൻസര്‍ ചികിത്സക്ക് അഡ്മിറ്റ് ആയവൻ്റെ ശരീരത്തില്‍ നിറയെ വിഷാംശം..അവിടത്തെ ഇന്ത്യൻ ഹൈക്കമ്മീഷണര്‍ ഓഫീസ് ആക്രമണത്തില്‍ പങ്കെടുത്ത മഹാനാണ്..അവതാര്‍ ഘണ്ഡ.. അവൻ ഒരു അവതാരം കണ്ടു..ഇന്ത്യയുടെ വിശ്വരൂപാവതാരം ..

ഇവനൊക്കെ പതിനാറൊണ്ടെങ്കില്‍ അന്ന് പപ്പടം കാച്ചുവായിരിക്കും..ലണ്ടൻ എന്ന് പറഞ്ഞാല്‍ സകല ഇന്ത്യാവിരുദ്ധ തീവ്രവാദികളുടെയും പാക്കികളുടെയും ഒളിത്താവളം ആണ്..കാനഡ പോലെ..പക്ഷേ…’ഏഴുകടലും കടന്നായാലും പോയി തീര്‍ക്കെടാ മക്കളേ ‘ എന്നും പറഞ്ഞ് പിള്ളേരെ പറഞ്ഞുവിടുന്ന ഒരു കാര്‍ന്നോര്‍ ഇന്ത്യ ഭരിക്കുന്നുണ്ട് എന്നത് അവനൊക്കെ മറന്നുപോയി..പോരാഞ്ഞിട്ട് , മനസ്സുകൊണ്ട് ഇന്ത്യക്കാരനായ ഒരാളാണ് ബ്രിട്ടൻ്റെ പ്രധാനമന്ത്രിയും.. വെള്ളക്കാരൻ്റെ ഇന്ത്യാവിരുദ്ധനയം കണ്ട് ബ്രിട്ടനില്‍ അഭയം ആഗ്രഹിക്കുന്നവര്‍ തൊലിപ്പുറത്തെ വെളുപ്പ് ഉള്ളില്‍ പ്രതീക്ഷിക്കരുത്. ഏതു രാജ്യത്തിരുന്ന് ഇന്ത്യക്കിട്ട് പണിതാലും അവൻ്റെയൊക്കെ മൂക്കില്‍ ഇന്ത്യ പഞ്ഞിവക്കും എന്നതാണ് വാസ്തവം..നല്ല വെള്ളപ്പഞ്ഞി തന്നെ വയ്ക്കും..അതിനി അങ്ങ് ഉത്തരകൊറിയയില്‍ ഇരുന്നാണേലും … (ചൈന കഴിഞ്ഞാല്‍ ഉത്തര കൊറിയയുമായി ഏറ്റവും ട്രേഡ് റിലേഷൻസ് ഉള്ള രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണേ)..ബിജെപി ഇന്ത്യ ഭരിക്കണം എന്ന് എന്നെപ്പോലെയുള്ളവര്‍ ആഗ്രഹിക്കാൻ കാരണം ഇന്ത്യയുടെ ശത്രുക്കളെ ഇന്ത്യ ഇല്ലാതാക്കണം എന്നുള്ള സുരക്ഷാബോധം കൊണ്ടും കൂടിയാണ്..തീവ്രവാദത്തോട് ലെഫ്റ്റ് ലിബറലുകള്‍ ആഗ്രഹിക്കുന്ന, കോണ്‍ഗ്രസ്സ് എടുക്കുന്ന മൃദുസമീപനം ഇന്ത്യയെ ശിഥിലമാക്കും..അത് അനുവദിക്കാനാവില്ല…

Related Articles

Latest Articles