Friday, January 2, 2026

കാസര്‍കോട് ബേക്കലില്‍ വയോധികയെ നായ്ക്കൂട്ടം ആക്രമിച്ചു; ഗുരുതര പരിക്ക്

കാസര്‍കോട്: അറുപത്തിയഞ്ചുകാരിയെ നായ്ക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചു. കാസര്‍കോട് ബേക്കലിലാണ് വയോധികയെ നായ്ക്കൂട്ടം ആക്രമിച്ചത്. ബേക്കല്‍ പുതിയ കടപ്പുറം സ്വദേശി ഭാരതിക്കാണ് ഗുരുതര പരിക്കേറ്റത്.

വയോധികയുടെ ദേഹമാസകലം നായ്ക്കള്‍ കടിച്ചുപറിച്ചിട്ടുണ്ട്. കൊല്ലം കുന്നത്തൂരിലും തെരുവുനായ്ക്കളുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാരാളിമുക്ക് സ്വദേശിയായ യുവാവിനെ തെരുവുനായ്ക്കള്‍ ഓടിക്കുകയായിരുന്നു. കാറിന് മുകളില്‍ ചാടിക്കയറിയാണ് യുവാവ് രക്ഷപെട്ടത്.

Related Articles

Latest Articles