Friday, May 31, 2024
spot_img

പത്തനംതിട്ടയിൽ യുവതിയെ വീട്ടുകാരുടെ മുന്നിലിട്ട് വെട്ടിക്കൊന്ന കേസ്; യുവാവ് കസ്റ്റഡിയിൽ

പത്തനംതിട്ട: വീട്ടുകാരുടെ മുന്നിലിട്ട് യുവതിയെ വെട്ടിക്കൊന്ന കേസിൽ യുവാവ് കസ്റ്റഡിയിൽ. പ്രതി അതുൽ സത്യനെ പോലീസ് ഇന്ന് പിടികൂടി. ഇയാൾക്കും കാര്യമായ പരിക്കുണ്ടെന്ന് പോലീസ് അറിയിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച ശേഷം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.

റാന്നി കീക്കൊഴൂരിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെയാണ് ഇയാൾ കഴിഞ്ഞ ​ദിവസം വെട്ടിക്കൊലപ്പെടുത്തിയത്. 28 വയസുകാരി രജിതയാണ് കൊല്ലപ്പെട്ടത്. അക്രമം തടയാൻ ശ്രമിച്ച യുവതിയുടെ അച്ഛൻ, അമ്മ, സഹോദരി എന്നിവർക്കും വെട്ടേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ ശേഷം പ്രതി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അതുൽ എന്നും പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ രജിത പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Related Articles

Latest Articles