Tuesday, January 13, 2026

തുടർച്ചയായി 100 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന ആദ്യ ബൗളർ; പുതിയ റെക്കോർഡ് നേടി ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ റെക്കോഡ് നേടി ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍. ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി 100 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ബൗളര്‍ എന്ന അപൂര്‍വമായ റെക്കോർഡാണ് നഥാന്‍ ലിയോണ്‍ നേടിയിരിക്കുന്നത്.

ആഷസ് പരമ്പരയിലെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലിറങ്ങിയതോടെയാണ് നഥാൻ ലിയോണ്‍ പുതിയ റെക്കോഡ് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം, തുടര്‍ച്ചയായി 100 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന ആറാമത്തെ താരമാണ് ലിയോണ്‍. അലിസ്റ്റര്‍ കുക്ക് (159), അലന്‍ ബോര്‍ഡര്‍ (153), മാര്‍ക്ക് വോ (107), സുനില്‍ ഗാവസ്‌കര്‍ (106), ബ്രെണ്ടന്‍ മക്കല്ലം (101) എന്നിവരാണ് ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയ താരങ്ങൾ. എന്നാൽ ഇവരെല്ലാവരും ബാറ്റര്‍മാരാണ്.

Related Articles

Latest Articles