Wednesday, May 8, 2024
spot_img

രാഹുൽ ഗാന്ധി സമാധാനത്തിന്റെ മിശിഹയല്ല; രാഷ്ട്രീയ അവസരവാദി; രാഷ്ട്രീയ അജണ്ടയാണ് മണിപ്പൂരിലെ സന്ദർശനത്തിന് പിന്നിലെന്ന് ബിജെപി

ദില്ലി : സംഘർഷഭൂമിയായ മണിപ്പൂരിലേക്ക് യാത്ര തിരിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി രംഗത്ത്. രാഹുൽ ഗാന്ധി സമാധാനത്തിന്റെ മിശിഹ അല്ലെന്നും രാഷ്ട്രീയ അവസരവാദിയാണെന്നും ബിജെപി വിമർശിച്ചു.

ജനങ്ങളെ ഓർത്തല്ല മറിച്ച് സ്വാർത്ഥമായ രാഷ്ട്രീയ അജണ്ടയാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്നും ബി.ജെ.പി തുറന്നടിച്ചു. അതേസമയം, 2015-2017 കാലത്ത് കോൺഗ്രസ് സർക്കാർ ഉള്ളപ്പോൾ എന്ത് കൊണ്ടാണ് രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശനം നടത്താതിരുന്നതെന്നും അമിത് മാളവ്യ തുറന്നടിച്ചു.

Related Articles

Latest Articles