Monday, December 22, 2025

ഇനി മുതല്‍ ഈ 30 വസ്തുക്കള്‍ കൊണ്ട് പോകരുത്! വിമാന യാത്രക്കാരുടെ ബാഗേജില്‍ കൊണ്ടുപോകുന്ന വസ്തുക്കളില്‍ നിയന്ത്രണവുമായി സൗദി അറേബ്യ

വിമാന യാത്രക്കാരുടെ ബാഗേജില്‍ കൊണ്ടുപോകുന്ന വസ്തുക്കളില്‍ നിയന്ത്രണവുമായി സൗദി അറേബ്യ രംഗത്ത്. ഇത്തരത്തുള്ള 30 വസ്തുക്കൾ ഇനി ബാഗേജിൽ കൊണ്ട് പോകാൻ സാധിക്കില്ലെന്ന് സൗദി വ്യക്തമാക്കി. ഉത്തരവ് ലംഘിച്ച് അനുവാദമില്ലാതെ സാധനങ്ങൾ കൊണ്ടുപോയാൽ അവ കണ്ട് കെട്ടുമെന്നും തിരികെ നല്‍കില്ലെന്നും ജിദ്ദയിലെ കിങ് അബ്ദുള്‍ അസീസ് രാജ്യാന്തര വിമാനത്താവളം അധികൃതര്‍ പറഞ്ഞു.

നിരോധിത വസ്തുക്കൾ ഇവയാണ്

കത്തികള്‍, കംപ്രസ് ചെയ്ത വാതകങ്ങള്‍, വിഷ ദ്രാവകങ്ങള്‍, ബ്ലേഡുകള്‍, ബേസ്‌ബോള്‍ ബാറ്റുകള്‍, ഇലക്ട്രിക് സ്‌കേറ്റ്‌ബോര്‍ഡുകള്‍, സ്‌ഫോടകവസ്തുക്കള്‍, പടക്കങ്ങള്‍, തോക്കുകള്‍, കാന്തിക വസ്തുക്കള്‍, റേഡിയോ ആക്ടീവ് അല്ലെങ്കില്‍ നശിപ്പിക്കുന്ന വസ്തുക്കള്‍, അപകടകരമായ ഏതെങ്കിലും ഉപകരണങ്ങള്‍, നഖം വെട്ടി, കത്രിക, മാംസം മുറിക്കുന്ന കത്തി, വെടിമരുന്ന് എന്നിവ

Related Articles

Latest Articles