Wednesday, May 15, 2024
spot_img

ബംഗ്ലാദേശ് പ്രധാനമന്ത്രി ഇടപെട്ടു ! വിരമിക്കൽ തീരുമാനത്തിൽ നിന്ന് പിന്മാറി ക്രിക്കറ്റ് താരം തമീം ഇഖ്ബാൽ

ഏകദിന ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനെടുത്ത തീരുമാനം പിൻവലിച്ച് ബംഗ്ലാദേശ് ഏകദിന ടീം നായകൻ തമീം ഇഖ്ബാൽ. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇടപെടലിനെ തുടർന്നാണ് താരം തീരുമാനം പിൻവലിച്ചത് എന്നാണ് അറിയാൻ സാധിച്ചത്. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടീം തോറ്റതിന് പിന്നാലെയാണ് തമീം അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചത്.

34 വയസ്സുകാരനായ തമീം കഴിഞ്ഞ വർഷം ട്വന്റി20 ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 2007 ൽ വെസ്റ്റിൻഡീസിൽ നടന്ന ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ബംഗ്ലദേശ് ചരിത്ര ജയം സ്വന്തമാക്കിയ മത്സരത്തിലാണ് തമീം ഇക്ബാല്‍ ഏകദിന ക്രിക്കറ്റിൽ താരം അരങ്ങേറ്റം കുറിച്ചത്. ഈ മത്സരത്തിൽ തമീം ഇക്ബാൽ അർധ സെഞ്ചറി നേടിയിരുന്നു. ഏകദിന ക്രിക്കറ്റിൽ ബംഗ്ലദേശിനായി കൂടുതൽ റൺസും (8313) സെഞ്ചുറികളും (14) നേടിയ താരവും ഇമാമാണ്. ടെസ്റ്റിൽ‌ 10 സെഞ്ചറികളും 31 അർധ സെഞ്ചറികളുമടക്കം 5000 റൺസ് പൂർത്തിയാക്കിയിട്ടുണ്ട്. ട്വന്റി20യിൽ 1758 റൺസെടുത്തു

Related Articles

Latest Articles