Sunday, November 29, 2026

ഭാര്യയെക്രൂരമായി കൊലപ്പെടുത്തി! വ്യാജ സിദ്ധൻ ചമഞ്ഞ് ആൾമാറാട്ടം നടത്തി മുങ്ങി; പ്രതി ഒന്നരവർഷത്തിന് പോലീസിന്റെ പിടിയിൽ

ചെന്നൈ : ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം വ്യാജ സിദ്ധൻ ചമഞ്ഞ് മുങ്ങിയ പ്രതി ഒന്നര വർഷത്തിന് ശേഷം പോലീസിന്റെ പിടിയിൽ. ചെന്നൈ സ്വദേശി രമേശാണ് പിടിയിലായത്.
2021 ഡിസംബറിലാണ് ഭാര്യ വാണിയെ കൊന്ന് മൃതദേഹം അലക്കാനുള്ള വസ്ത്രങ്ങൾക്ക് ഒപ്പം മേശയുടെ അടിയിൽ ഒളിപ്പിച്ച് രമേശ് കടന്ന് കളഞ്ഞത്.

പൊലീസിനെ വെട്ടിച്ച് ദില്ലിയിലേക്ക് കടന്ന് കളഞ്ഞ രമേശ് പിന്നീട് സിദ്ധൻ ചമഞ്ഞാണ് ജീവിച്ചത്. സിദ്ധൻ വേഷത്തിൽ ദില്ലിയിൽ അടക്കം ആശ്രമങ്ങളിൽ തങ്ങിയ പ്രതി, തിരിച്ച് തമിഴ്നാട്ടിലേക്ക് എത്തുകയും തീർത്ഥടന കേന്ദ്രങ്ങളിൽ സജീവമാകുകയുമായിരുന്നു. വാണി കേസിൽ അടുത്തിടെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ സൂചന ലഭിച്ചത്. കഴിഞ്ഞ ദിവസം സുഹൃത്തിന് പണം ഗൂഗിൾ പേ ചെയ്തതാണ് പ്രതിയെ പിടിക്കുന്നതിൽ നിർണായകമായത്. പുലർച്ചെ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് തമിഴ്നാട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles