Monday, May 20, 2024
spot_img

ഭരിക്കുന്നത് വിദ്യാഭ്യാസമില്ലാത്ത നേതാക്കൾ’; ബോളിവുഡ് താരം കജോളിനെതിരെ സൈബർ ആക്രമണം, വിവാദം കൊടുമ്പിരി കൊണ്ടതിന് പിന്നാലെ തന്റെ ഭാ​ഗം വിശദീകരിച്ച് കജോളും

ഭരിക്കുന്നത് വിദ്യാഭ്യാസമില്ലാത്ത നേതാക്കൾ എന്ന പ്രസ്താവനയ്ക്ക് പിന്നാലെ ബോളിവുഡ് താരം കജോളിനെതിരെ സൈബർ ആക്രമണം രൂക്ഷം. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽനിന്ന് രൂക്ഷമായ ആക്രമണമാണ് കജോളിനെതിനെ നടക്കുന്നത്. കജോൾ സ്‌കൂൾ വിദ്യാഭ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത ആളാണെന്നും അവരുടെ ഭർത്താവ് കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കാത്ത ആളാണെന്നും ബോളിവുഡ് തന്നെ വിദ്യാഭ്യാസമില്ലാത്തവരുടെ താവളം’ആണെന്നുമാണ് ഒരു ട്വീറ്റ്.
ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ തുടങ്ങിയവർക്കൊപ്പമുള്ള കജോളിന്റെ ഫോട്ടോകൾ ട്വീറ്റ് ചെയ്തും ആക്ഷേപം ഉയരുകയാണ്.

അതേസമയം തന്റെ പ്രസ്താവന വിശദീകരിച്ച് കാജോളും രംഗത്തെത്തി. വിദ്യാഭ്യാസത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ പറ്റിയും ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു. ഒരു രാഷ്ട്രീയ നേതാക്കളെയും തരംതാഴ്ത്തുക എന്നതല്ല എന്റെ ഉദ്ദേശം, രാജ്യത്തെ നേർവഴിക്ക് നയിക്കുന്ന ചില മഹത്തായ നേതാക്കൾ നമുക്കുണ്ട്”, എന്നാണ് കജോൾ ട്വീറ്റ് ചെയ്തത്.

Related Articles

Latest Articles