Wednesday, December 24, 2025

ദില്ലി ഐഐടി ഹോസ്റ്റലിൽ വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ; അന്വേഷണം തുടങ്ങി

ദില്ലി : പ്രവേശന പരീക്ഷകളുടെ പരിശീലനത്തിന് പേര് കേട്ട രാജസ്ഥാനിലെ കോട്ടയിൽ പതിനേഴുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ ദില്ലി ഐഐടിയിൽ വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ബിടെക് അവസാന വർഷ വിദ്യാർത്ഥിയും ഉത്തർപ്രദേശ് സ്വദേശിയുമായ ആയുഷ് ആഷ്നയെയാണ് (20) ഇന്നലെ രാത്രിക്യാംപസിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ആയുഷിന്റെ മുറിയിൽനിന്ന് ആത്മഹത്യാകുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ആയുഷിന്റെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചെന്നും അന്വേഷിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി .

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല.അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056

Related Articles

Latest Articles