Sunday, November 15, 2026

പ്രാർത്ഥനകൾ വിഫലം !കുതിരപ്പുഴയിൽ ഒഴുകിപ്പോയ 12കാരിയുടെയും അമ്മൂമ്മയുടെയും മൃതദേഹങ്ങൾ കണ്ടെത്തി; മൃതദേഹം ലഭിച്ചത് കാണാതായി അഞ്ചാം ദിനം

മലപ്പുറം : നിലമ്പൂർ അമരമ്പലം കുതിരപ്പുഴയിൽ കാണാതായ അമ്മുമ്മയുടെയും ചെറുമകളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. 12 വയസുകാരിയായ അനുശ്രീയുടെയും അമ്മൂമ്മ സുശീലയുടെയും മൃതദേഹമാണു ഇന്ന് കണ്ടെത്തിയത്. ഇവരെ കാണാതായ സ്ഥലത്ത് നിന്ന് രണ്ടു കിലോമീറ്റർ ദൂരെ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത് .

ഇക്കഴിഞ്ഞ ബുധനാഴ്ച അർധരാത്രിയോടെയാണ് അഞ്ചംഗ കുടുംബം കുതിരപ്പുഴയിൽ ഒഴുകിപ്പോയത്. ഇതിൽ അനുശ്രീയുടെ രണ്ടു സഹോദരന്മാരും അമ്മയും രക്ഷപ്പെട്ടു. എന്നാൽ അനുശ്രീയെയും അമ്മൂമ്മയെയും ശക്തമായ ഒഴുക്കിൽ കാണാതായി. അന്നുമുതൽ ഇവർക്കായുള്ള തിരച്ചിൽ നടക്കുകയായിരുന്നു.

Related Articles

Latest Articles