Tuesday, December 23, 2025

ജോലിക്ക് പകരം ഭൂമി !ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിഹാർ നിയമസഭാ നടപടികൾ സ്തംഭിപ്പിച്ച് ബിജെപി

പാറ്റ്‌ന : ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്കു പകരമായി ഉദ്യോഗാർഥികളിൽ നിന്നു ഭൂമി തുച്ഛവിലയ്ക്ക് എഴുതി വാങ്ങിയെന്ന കേസിൽ സിബിഐ കുറ്റപത്രം ചുമത്തപ്പെട്ട ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ രാജി വയ്ക്കണമെന്ന ആവശ്യവുമായി ബിജെപി ബിഹാർ നിയമസഭാ നടപടികൾ സ്തംഭിപ്പിച്ചു. സഭയുടെ നടുത്തളത്തിലിറങ്ങിയ ബിജെപി അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് പ്രതിധിച്ചതോടെ സ്പീക്കർക്കു നടപടികൾ നിർത്തിവയ്ക്കേണ്ടി വന്നു.

കഴിഞ്ഞയാഴ്ച്ചയാണ് കേസിൽ സിബിഐ തേജസ്വിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. ലാലു പ്രസാദ് യാദവിന്റെയും അദ്ദേഹത്തിന്റെ പത്നി റാബ്റി ദേവിയുടെയും പേരും കുറ്റപത്രത്തിലുണ്ട്.

Related Articles

Latest Articles