കേരളത്തിന്റെ ആദ്ധ്യാത്മിക, സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിലെ അതുല്യസാന്നിധ്യമായിരുന്ന സ്വാമി പരമേശ്വരാനന്ദ സരസ്വതിയുടെ നൂറ്റിമൂന്നാം ജന്മദിനമായ ജൂലൈ 20 സ്വാമി പരമേശ്വരാനന്ദ ട്രസ്റ്റ് സമൂചിതമായി കൊണ്ടാടുന്നു. കോട്ടയ്ക്കകം അഭേദാശ്രമത്തിൽ രാവിലെ 10 മണിക്കാണ് പരിപാടികൾക്ക് തുടക്കമാവുക. ജസ്റ്റിസ് എം. ആർ. ഹരിഹരൻ നായർ ഉദ്ഘാടന കർമ്മം നിർവഹിക്കും.
ട്രസ്റ്റ് ചെയർമാൻ കെ.രാമൻ പിള്ള അദ്ധ്യക്ഷത വഹിക്കും. തുടർന്ന് ഡിജിറ്റൈസ് ചെയ്ത സ്വാമിജിയുടെ പുസ്തകങ്ങളുടെ പ്രകാശനം പ്രൊഫ. ചന്ദ്രമോഹനൻ നായർ നിർവഹിക്കും. പി. ചിന്മയൻ നായർ അനുസ്മരണപ്രഭാഷണം നടത്തും.