Sunday, May 19, 2024
spot_img

വിമാനത്തിനുള്ളിൽ ശബ്ദമുണ്ടാക്കിയത് ചോദ്യം ചെയ്തു; സിഡ്‌നി-ദില്ലി വിമാനത്തിൽ എയർ ഇന്ത്യ ഉദ്യോഗസ്ഥന് സഹയാത്രികന്റെ ക്രൂര മർദ്ദനം, കഴുത്തിന് പിടിച്ച് വളച്ചൊടിച്ചു

ദില്ലി: സിഡ്നിയിൽ നിന്ന് ദില്ലിലേക്ക് പറക്കുന്ന വിമാനത്തിൽ എയർ ഇന്ത്യ ജീവനക്കാരാണ് സഹ യാത്രികന്റെ ക്രൂരമർദ്ദനം. വിമാനത്തിൽ നിന്നും ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് ചോദ്യം ചെയ്തതിന് പിന്നാലെയാണ് സഹയാത്രികൻ ജീവനക്കാരനെ മർദ്ദിച്ചത്. ക്രൂരമായി തല്ലുകയും കഴുത്തിന് പിടിച്ച് വളച്ചൊടിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.

ആക്രമണം നടന്നതായി ഔദ്യോഗിക പ്രസ്താവനയിൽ എയർ ഇന്ത്യ വക്താവ് സ്ഥിരീകരിച്ചു. ഇക്കാര്യം ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles