Monday, December 22, 2025

അറുപത്തിയേഴാം വാർഷിക നിറവിൽ ലോകത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടന; ദത്തോപന്ത് ഠേംഗ്ഡിയുടെയും അംബേദ്കറുടെയും ചിന്തകൾ സമന്വയിക്കുന്ന വേദിയാണ് ബിഎംഎസ്സെന്ന് ഭാരതീയവിചാരകേന്ദ്രം സംസ്ഥാന സമിതിയംഗം കെ.വി. രാജശേഖരൻ; ബിഎംഎസിന്റെ സ്ഥാപനദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്സ് & ടെക്നോളജി എംപ്ലോയീസ് സംഘ്, സംഘടിപ്പിച്ച ആഘോഷ പരിപാടികൾക്ക് തുടക്കമായി

തിരുവനന്തപുരം : അംബേദ്കറുടെയും, ഠേംഗ്ഡിജിയുടെയും ചിന്തകൾ സമന്വയിച്ചിടത്താണ് ഭാരതീയ മസ്ദൂർ സംഘിന്റെ നിലപാടുതറ ഉയർന്നതെന്ന് അഭിപ്രായപ്പെട്ട് ഭാരതീയവിചാരകേന്ദ്രം സംസ്ഥാന സമിതിയംഗം കെ.വി. രാജശേഖരൻ. തൊഴിലാളികളെയും സമാജത്തേയും സേവിക്കുന്നതിന് സദാ സജ്ജവും സക്രിയവുമായ സംഘടനാ ശൈലിയാണ് ഭാരതീയ മസ്ദൂർ സംഘിനെ സമാന പ്രസ്ഥാനങ്ങളിൽ നിന്ന് വേറിട്ടു നിർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

ഭാരതീയ മസ്ദൂർ സംഘിന്റെ സ്ഥാപനദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്സ് & ടെക്നോളജി എംപ്ലോയീസ് സംഘ്, സംഘടിപ്പിച്ച ആഘോഷങ്ങളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . എംപ്ലോയീസ് സംഘ് പ്രസിഡന്റ് അഭിലാഷ് എസ്.ജി അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി രഞ്ജിത്ത് കുമാർ. വി സ്വാഗത പ്രസംഗം നടത്തി. റോസാലിയോ സൈമൺ ചടങ്ങിൽ കൃതജ്ഞത അറിയിച്ചു

Related Articles

Latest Articles