Sunday, December 28, 2025

പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ മൂന്നാറിലെ വില്ലകളും ഭൂമിയും കണ്ടുകെട്ടി ഇ ഡി; 6.75 ഏക്കറില്‍ നാലുവില്ലകള്‍; 2.53 കോടിയുടെ ആസ്തി

തൊടുപുഴ: പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ മൂന്നാറിലെ വില്ലകളും ഭൂമിയും ഇഡി കണ്ടുകെട്ടി. പിഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എംകെ അഷറഫിന്റെ ഉടമസ്ഥതയിലുള്ള വില്ലകളാണ് ഇഡി കണ്ടുകെട്ടിയത്. നാലുവില്ലകള്‍ ഉള്‍പ്പെട്ട റിസോര്‍ട്ട് മൂന്നാര്‍ വിസ്തയും 6.75 ഏക്കര്‍ ഭുമിയുമാണ് ഇഡി സീല്‍ ചെയ്തത്. 2.53 കോടി മൂല്യമുള്ള ആസ്തികളാണ് ഇഡി മരവിപ്പിച്ചത്‌. കള്ളപ്പണക്കേസില്‍ അറസ്റ്റിലായ അഷറഫ് തീഹാര്‍ ജയിലില്‍ തടവിലാണ്. ഈ കേസിലാണ് നടപടി.

തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ടിനെ കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. വിദേശരാജ്യങ്ങളില്‍ നിന്നുള്ള കള്ളപ്പണം വെളുപ്പിക്കുന്നതിനായാണ് മൂന്നാര്‍ വില്ല വിസ്ത പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രൂപീകരിച്ചതെന്നും ഇഡി അന്വേഷണത്തില്‍ കണ്ടെത്തി.

Related Articles

Latest Articles