Tuesday, December 30, 2025

ഇനി ഇൻകമിംഗ് കോളുകൾ പ്രത്യേകം തിരിച്ചറിഞ്ഞ് അതിനനുസൃതമായി ആശയവിനിമയം നടത്താം; കോൾ നോട്ടിഫിക്കേഷൻ ലഭിക്കാൻ പ്രത്യേക ഇന്റർഫേസ്, പുതുപുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ്പ്

ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായാണ് ഇപ്പോൾ വാട്സ് ആപ്പ് എത്തിയിരിക്കുന്നത്. ഇൻകമിംഗ് കോളുകൾ പ്രത്യേകം തിരിച്ചറിഞ്ഞ് അതിനനുസൃതമായി ആശയവിനിമയം നടത്താൻ സഹായിക്കുന്ന ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചിട്ടുള്ളത്. ഇത്തരത്തിൽ കോൾ നോട്ടിഫിക്കേഷൻ ലഭിക്കാൻ പ്രത്യേക ഇന്റർഫേസും ഉൾപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ, കോൾ സ്വീകരിക്കാനും, നിരാകരിക്കാനും പ്രത്യേക ബട്ടൺ അനുവദിച്ചിട്ടുണ്ട്. എന്നാൽ, പുതുതായി എത്തുന്ന ഫീച്ചറിൽ പ്രത്യേക ഐക്കണുകൾ ഉൾപ്പെടുത്തിയാണ് ആശയവിനിമയം നടത്താൻ സാധിക്കുക. ഇതോടെ, ഉപഭോക്താക്കൾക്ക് ഇൻകമിംഗ് കോളുകളോട് എളുപ്പത്തിൽ പ്രതികരിക്കാൻ സാധിക്കും. ഇതിനായി ബട്ടണുകളിൽ പ്രത്യേക ഡിസൈനും ഉൾപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയ്ഡ് ബീറ്റാ വേർഷനായ 2.23.16.14 -ൽ ഈ ഫീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഫീച്ചറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പങ്കുവെച്ചിട്ടില്ല.

Related Articles

Latest Articles