ആലപ്പുഴ: ഇന്നലെ രാത്രി മുതല്‍ കാണാതായ വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥിനി അന്നപൂര്‍ണയാണ് മരിച്ചത്. പതിനാല് വയസുകാരിയുടെ മരണത്തിൽ ബന്ധുക്കൾ ദുരുഹതയുണ്ടെന്ന് വ്യക്തമാക്കി. പോലീസ് സംഭവ സ്ഥലം സന്ദർശിച്ചിട്ടുണ്ട്. കേസെടുത്തരുത് അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
രാവിലെ ഒന്‍പതുമണിയോടെയാണ് കായംകുളം കൃഷ്ണപുരം സാംസ്‌കാരികേന്ദ്രത്തിന്റെ സമീപത്തുള്ള അതിര്‍ത്തിച്ചിറയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

