Friday, December 12, 2025

കുതിച്ചുയരാനൊരുങ്ങി ഒരുങ്ങി ഭാരതം; അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രോണിക്സ് നിര്‍മ്മാണത്തില്‍ ഇന്ത്യ 30 ശതമാനത്തിലധികം വളര്‍ച്ച കൈവരിക്കും, ലോകത്തിന് ആവശ്യമായ മൊബൈല്‍ ഫോണ്‍ ഘടകങ്ങള്‍ ഉടന്‍ നിര്‍മ്മിക്കും, നിർണ്ണായക വിവരങ്ങൾ നൽകി കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

കുതിച്ചുയരാനൊരുങ്ങി ഒരുങ്ങി ഭാരതം. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രോണിക്സ് നിര്‍മ്മാണത്തില്‍ ഇന്ത്യ 30 ശതമാനത്തിലധികം വളര്‍ച്ച കൈവരിക്കുമെന്ന് കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഇത് കൂടാതെ ലോകത്തിന് ആവശ്യമായ മൊബൈല്‍ ഫോണ്‍ ഘടകങ്ങള്‍ ഉടന്‍ നിര്‍മ്മിക്കുമെന്നും ഇലക്ട്രോണിക്സ് ഉല്‍പ്പാദനം ആരംഭിച്ച എല്ലാ രാജ്യങ്ങളും ആദ്യം കംപ്ലീറ്റ് നോക്ഡ് ഡൗണ്‍ (സികെഡി) ഘടകങ്ങള്‍, സെമി നോക്ക്ഡ് ഡൗണ്‍ (എസ്‌കെഡി) കൊണ്ടുവന്ന് ഉല്‍പ്പന്നം അസംബിള്‍ ചെയ്യാന്‍ തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.

ഇന്ന് ആഗോള വിതരണ ശൃംഖല വളരെ സങ്കീര്‍ണമായതിനാല്‍ ഒരു രാജ്യത്തിനും 40 ശതമാനത്തില്‍ കൂടുതല്‍ മൂല്യവര്‍ദ്ധന അവകാശപ്പെടാന്‍ കഴിയില്ലെന്നും ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തിനായി ഏതൊരു രാജ്യത്തിനും അവകാശപ്പെടാനാകുന്ന ഏറ്റവും ഉയര്‍ന്ന മൂല്യവര്‍ദ്ധനയാണ് ഇതെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 30 ശതമാനത്തിലധികം മൂല്യവര്‍ദ്ധനയില്‍ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles