Saturday, December 27, 2025

മോദിയെ പ്രകീർത്തിച്ച് ശശി തരൂരും ; നല്ലത് ചെയ്താൽ നല്ലതെന്ന് തന്നെ പറയണമെന്ന് തരൂർ, വേല കൈയ്യിലിരിക്കട്ടെയെന്ന് ബിജെപി

ദില്ലി : മുതിർന്ന കോൺഗ്രസ്സ് നേതാക്കളായ ജയ്റാം രമേശിനും അഭിഷേക് സിംഗ് വിക്കും പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് ശശി തരൂർ എം പി. നല്ലത് ചെയ്താൽ നല്ലതെന്ന് പറയണമെന്നും ഇത് താൻ ആറ് വർഷങ്ങളായി പറയുന്ന കാര്യമാണെന്നും ശശി തരൂർ ട്വീറ്റ് ചെയ്തു.

നല്ലത് ചെയ്താൽ നല്ലതെന്ന് പറയണം. അങ്ങനെയാണെങ്കിൽ മാത്രമേ വിമർശനങ്ങൾ ക്രിയാത്മകമാകൂവെന്നും തരൂർ പറയുന്നു. മോദിയെ പ്രശംസിച്ച മറ്റ് കോൺഗ്രസ്സ് നേതാക്കളുടെ നടപടി താൻ സ്വാഗതം ചെയ്യുന്നുവെന്നും ഇത് തന്നെ ആവേശഭരിതനാക്കുന്നുവെന്നും തരൂർ കൂട്ടിച്ചേർത്തു.

Related Articles

Latest Articles