Sunday, November 15, 2026

ഗണ്ടിയെ ഗാന്ധിയാക്കിയതുപോലെ ഐ.എൻ.ഡി.ഐ.എ മുന്നണിയെ ഭാരതമെന്നോ പാകിസ്ഥാനെന്നോ ചൈനയെന്നോ മാറ്റാൻ ഇവർക്ക് മടിയോ ലജ്ജയോ ഉണ്ടാവില്ല ! ഐ.എൻ.ഡി.ഐ.എ മുന്നണിയുടെ പേരു മാറ്റി ഭാരതം എന്നാക്കി മാറ്റാമെന്ന് പറഞ്ഞ ശശി തരൂരിനെ വാരിയലക്കി നടൻ കൃഷ്ണകുമാർ

രാജ്യത്തിൻെറ പേര് ഇന്ത്യ എന്നതിനുപകരം ഭാരത് എന്നാക്കി മാറ്റുമോ എന്നതാണ് ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രധാന ചർച്ച വിഷയം. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർക്കുള്ള അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തിൽ, പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിനു പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്നു രേഖപ്പെടുത്തിയതോടെയാണ് രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിൽ നിന്ന് ഭാരത് എന്നാക്കി മാറ്റുന്നു എന്നതരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുവാൻ ആരംഭിച്ചത്. പ്രതിപക്ഷ പാർട്ടികളെല്ലാം ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിനിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യത്തിന്റെ പേര് BHARAT (അലൈന്‍സ് ഓഫ് ബെറ്റര്‍മെന്റ് ഹാര്‍മണി ആന്‍ഡ് റെസ്‌പോണ്‍സിബിള്‍ അഡ്വാന്‍സ്‌മെന്റ് ഫോര്‍ ടുമാറോ) എന്നാക്കി മാറ്റിയാല്‍ വിനാശകരമായ ഈ പേരുമാറ്റല്‍ ഗെയിം ബിജെപി അവസാനിപ്പിച്ചേക്കുമെന്ന് ശശി തരൂർ പരിഹസിച്ചിരുന്നു. സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു എം.പിയുടെ പരിഹാസം. ഇപ്പോഴിതാ, ഇതിന് ചുട്ടമറുപടിയുമായി രംഗത്തെത്തുകയാണ് നടനും ബി.ജെ.പി നാഷണൽ കൗൺസിൽ മെമ്പറുമായ കൃഷ്ണകുമാർ.

I.N.D.I.A. മുന്നണിയുടെ പേരു മാറ്റി ഭാരതം എന്ന്‌ ആക്കിക്കളയാമെന്ന വ്യംഗ്യാർത്ഥമായി ഉദ്ദേശിച്ചെന്നു തോന്നുന്ന തരൂരിന്റെ ബാലിശയമായ പ്രസ്താവന മറുപടി അർഹിക്കുന്നില്ലെങ്കിലും പേരുമാറ്റ പ്രക്രിയയുടെ ചരിത്രം ഒന്നു പരിശോധിച്ചു പോകുന്നത് നന്നായിരിക്കുമെന്നും കൃഷ്‌ണകുമാർ വ്യക്തമാക്കി. ഗണ്ടിയെ ഗാന്ധിയാക്കിയതുപോലെ I.N.D.I.A. മുന്നണിയെ രാഷ്ട്രീയ സാഹചര്യമനുസരിച്ചു ഭാരതമെന്നോ പാകിസ്ഥാനെന്നോ ചൈനയെന്നോ മാറ്റാൻ തരൂരിന്റെ തലത്തൊട്ടപ്പന്മാർക്ക് മടിയോ സങ്കോചമോ ലജ്ജയോ ഉണ്ടാവില്ലെന്ന് ഈ നാട്ടിലെ ജനങ്ങൾക്കറിയാമെന്നും കൃഷ്‌ണകുമാർ തുറന്നടിച്ചു. ഫേസ്ബുക്കിലൂടെയാണ് കൃഷ്ണകുമാർ ശശി തരൂരിന് മറുപടി നൽകിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

നമസ്കാരം സഹോദരങ്ങളേ

രാഷ്ട്രീയ ലാഭത്തിനുവേണ്ടി സ്വന്തം പിതാവിനെ മാറ്റി മറ്റൊരാളെ ആ സ്ഥാനത്തു പ്രതിഷ്ഠിക്കുന്ന രീതി ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ കാര്യമൊന്നുമല്ല. I.N.D.I.A. മുന്നണിയുടെ പേരു മാറ്റി ഭാരതം എന്ന്‌ ആക്കിക്കളയാമെന്ന വ്യംഗ്യാർത്ഥമായി ഉദ്ദേശിച്ചെന്നു തോന്നുന്ന തരൂരിന്റെ ബാലിശയമായ പ്രസ്താവന മറുപടി അർഹിക്കുന്നില്ലെങ്കിലും പേരുമാറ്റ പ്രക്രിയയുടെ ചരിത്രം ഒന്നു പരിശോധിച്ചു പോകുന്നത് നന്നായിരിക്കും. മഹാത്മാ ഗാന്ധിയുമായി പുലബന്ധം പോലുമില്ലാത്തവർ അധികാരകസേരയിലിരിക്കാൻ സ്വീകരിച്ച കുറുക്കുവഴിയാണ് ഗാന്ധി എന്ന പേര്‌ കുലനാമമായി സ്വീകരിച്ചത്. തരൂരിന്റെ പ്രസ്താവന കാണുമ്പോൾ അതാണ്‌ ആദ്യം ഓർമ്മ വരുന്നത്. ഗണ്ടിയെ ഗാന്ധിയാക്കിയതുപോലെ I.N.D.I.A. മുന്നണിയെ രാഷ്ട്രീയ സാഹചര്യമനുസരിച്ചു ഭാരതമെന്നോ പാകിസ്ഥാനെന്നോ ചൈനയെന്നോ മാറ്റാൻ തരൂരിന്റെ തലത്തൊട്ടപ്പന്മാർക്ക് മടിയോ സങ്കോചമോ ലജ്ജയോ ഉണ്ടാവില്ലെന്ന് ഈ നാട്ടിലെ ജനങ്ങൾക്കറിയാം. 20 വർഷമായി UPA എന്ന പേരിൽ പ്രവർത്തിക്കുന്ന മുന്നണിയെ അധികാരമോഹത്തിൽ ഒരു സുപ്രഭാതത്തിൽ യതൊരു ഔപചാരികതയും കൂടാതെ ചവറ്റുകുട്ടയിലെറിഞ്ഞു I.N.D.I.A മുന്നണിയുണ്ടാക്കിയവർക്ക് പേരുമാറ്റം ഒരു വിഷയമേ അല്ല.

Related Articles

Latest Articles