Thursday, January 1, 2026

ലഷ്ക്കര്‍ സംഘത്തിലെ മലയാളിയെ കേന്ദ്രീകരിച്ച് തിരച്ചില്‍ ഊര്‍ജ്ജിതം : ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാഗ്രത

ചെന്നൈ: ലഷ്കർ ഇ തൊയിബ ഭീകരർ കോയമ്പത്തൂരില്‍ എത്തിയെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജാഗ്രത തുടരുന്നു. വേളാങ്കണി ഉൾപ്പടെയുള്ള ആരാധനാലയങ്ങളിൽ സുരക്ഷ വർധിപ്പിച്ചു. ഭീകര സംഘത്തിലുള്ള മലയാളിയെ കേന്ദ്രീകരിച്ചും തിരച്ചിൽ ഊർജിതമാണ്.

ഭീകരർക്ക് യാത്രാ സഹായം ഉൾപ്പടെ ഒരുക്കിയത് തൃശൂർ സ്വദേശിയായ അബ്ദുൾ ഖാദറാണെന്ന് പൊലീസ് സ്ഥിരീകരിച്ചു .സ്കൂളുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻസുകൾ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബോംബ് സ്ക്വാഡ് പരിശോധന തുടരുകയാണ്. എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ 2000 പൊലീസുകാരെയാണ് കോയമ്പത്തൂരിൽ മാത്രം വിന്യസിച്ചിരിക്കുന്നത്.

Related Articles

Latest Articles