Saturday, September 19, 2026

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണാഘോഷത്തിന് ഈ വരുന്ന ശനിയാഴ്ച കൊടിയേറും ! കലാപരിപാടികളുടെ തത്സമയ ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലെത്തിക്കാൻ കൈകോർത്ത് തത്വമയിയും

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 30 ശനിയാഴ്ച വെസ്റ്റ് തോൺട്ടൻ കമ്മ്യൂണിറ്റി സെൻറ്ററിൽ കൊടിയേറും. വൈകുന്നേരം ആറുമണിയോട് കൂടി ആരംഭിക്കുന്ന ആഘോഷ പരിപാടികളിൽ മാവേലി എഴുന്നള്ളത്ത്‌, ഓണപ്പാട്ട്, അനുഗ്രഹീത കലാകാരി ഡോ. പ്രിയങ്കാ നായരുടെ നേതൃത്വത്തിൽ നൃത്ത ശിൽപ്പം, ഗാനാർച്ചന, LHA ടീമിൻ്റെ തിരുവാതിരകളി, സുപ്രസിദ്ധ വാദ്യകലാകാരൻ വിനോദ് നവധാരയും സംഘവും അവതരിപ്പിക്കുന്ന ലയവിന്യാസം, ദീപാരാധന, ഓണസദ്യ തുടങ്ങിയവ അരങ്ങേറും. നാടിന്റെയും ഓണത്തിന്റെയും സപ്ന്ദനങ്ങൾ ഉൾക്കൊള്ളുന്ന പരിപാടികൾ കാഴ്ചക്കാരെയും പങ്കെടുക്കുന്നവരെയും ഗൃഹാതുരത്വത്തിലെത്തിക്കും.

പരിപാടികളുടെ കൂടുതൽ വിവരങ്ങൾക്ക് സുരേഷ് ബാബു : 07828137478, സുബാഷ് ശാർക്കര : 07519135993, ജയകുമാർ : 07515918523, ഗീതാ ഹരി : 07789776536 എന്നിവരെ ബന്ധപ്പെടാവുന്നതാണ്. info@londonhinduaikyavedi.org എന്ന ഇ മെയിൽ ഐഡിയിലും സംശയ നിവാരണം നടത്താവുന്നതാണ്.

വെസ്റ്റ് തോൺട്ടൻ കമ്മ്യൂണിറ്റി സെൻറ്ററിൽ അരങ്ങേറുന്ന കലാപരിപാടികളുടെ തത്സമയ ദൃശ്യങ്ങൾ തത്വമയി നെറ്റ്‌വർക്കിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് വീക്ഷിക്കാവുന്നതാണ്. ഇതിനായി http://bit.ly/40h4Ifn എന്ന ലിങ്കിൽ പ്രവേശിക്കാം

Previous article
Next article

Related Articles

Latest Articles